Latest NewsInternational

20 വര്‍ഷത്തിനിടെ 40 ലക്ഷം മരങ്ങള്‍ നട്ടു: നശിച്ചു പോയ മഴക്കാടുകള്‍ക്ക് പുതു ജീവന്‍ നല്‍കി ദമ്പതികള്‍

രാജ്യാന്തര മാസികകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താനുള്ള സഞ്ചാരത്തിനിടയിലാണ് ലോകത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന നാശത്തിനെ കുറിച്ച് സാല്‍ഹാഡോ മനസ്സിലാക്കിയത്

ബ്രസീല്‍: തങ്ങളുടെ ജന്മനാട് സംഭവിച്ച ദുരന്തത്തിനെ കുറിച്ച് ബോധ്യപ്പെടലാണ് സെബാസ്റ്റഇയോ സാല്‍ഗാഡോയെ പ്രകൃതി സംരക്ഷണം എന്ന വലിയൊരു ഉ്ദ്യമത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇത്രയും വലിയൊരു ദുരന്തം കണ്‍മുന്നില്‍ കാണേണ്ടി വന്നതോടെ
ഫോട്ടോഗ്രാഫറായ സാല്‍ഗാഡോ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. തുടര്‍ന്ന് ബ്രസീലില്‍ ഇരുപത് വര്‍ഷം കൊണ്ട് 40 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിച്ച് ലോകത്തിനു തന്നെ മാതൃകയായി മാറി.

രാജ്യാന്തര മാസികകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താനുള്ള സഞ്ചാരത്തിനിടയിലാണ് ലോകത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന നാശത്തിനെ കുറിച്ച് സാല്‍ഹാഡോ മനസ്സിലാക്കിയത്. ഇടതൂര്‍ന്ന മഴക്കാടുകള്‍ സ്വപ്നം കണ്ടെത്തിയ സാല്‍ഗാഡോ കണ്ടത് മുറിച്ചുമാറ്റപ്പെട്ട മരങ്ങളും വരള്‍ച്ചയും മണ്ണിടിച്ചിലുമാണ്. ഇതിനു ശേഷം പ്രകൃതിയെ സംരക്ഷിക്കാന്‍ എന്തു ചെയ്യണമെന്ന ആശങ്കയില്‍ അയാള്‍ എപ്പോഴും അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് 1995ല്‍ സാല്‍ഗാഡോയും ഭാര്യയും ചേര്‍ന്ന് മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ വീടിന് ചുറ്റുമുള്ള ഏതാനും ഹെക്ടര്‍ മേഖലയില്‍ മാത്രം മരം നടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ തൈകള്‍ നട്ടുതുടങ്ങിയതോടെ മിനാസ് ഷെറീസിലെ മഴക്കാടുകള്‍ക്ക് തന്നെ പുന:ര്‍ജന്മം നല്‍കാന്‍ ഈ ദമ്പതികള്‍ക്ക് കഴിഞ്ഞു.

പിന്നാലെ ഇവരുടെ ഉദ്യമത്തിന് പിന്തുണ പ്രഖായപിച്ച് വോളന്റിയര്‍മാരും പരിസ്ഥിതി സ്‌നേഹികളും എത്തി. ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച കാടിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെറാ എന്ന എന്‍ജിഒ ആരംഭിച്ചു. വനനശീകരണം സംഭവിച്ച 17000 ഏക്കര്‍ പ്രദേശം പൂര്‍വ സ്ഥിതിയിലാക്കുക എന്ന ലക്ഷ്യത്തോടെ 1999 മുതല്‍ ഇതുവരെയുള്ള 20 വര്‍ഷത്തിനിടെ 40 ലക്ഷം മരങ്ങള്‍ നട്ട് അവര്‍ ലക്ഷ്യത്തില്‍ എത്തി.

വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച 2001ലെ ചിത്രവും 2019 ലെ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തി സാല്‍ഗാഡോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 1995 ല്‍ നട്ട മരങ്ങള്‍ വളര്‍ന്നതോടെ 1999-ല്‍ ഏകദേശം 10 വര്‍ഷക്കാലം അകന്നു നിന്ന മഴ തിരികെ എത്തിയങ്കിലും പ്രദേശത്താകെ പച്ചപ്പു വിരിയിക്കാന്‍ ഇത് മതിയാകാത്തതിനാല്‍ മരങ്ങള്‍ക്കൊപ്പം മഴക്കുഴികളും നിര്‍മിച്ചു തുടങ്ങിയിരിക്കുകയാണ് ഇന്ന് ഇവരുടെ സംഘടന.

https://www.facebook.com/sebastiaosalgadophotography/photos/a.503873176816704/503873163483372/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button