Latest NewsBollywood

ആരാധകർക്ക് ആശ്വസിക്കാം ബോണ്ട് ഒരാഴ്ചക്കുള്ളിൽ തിരിച്ചെത്തും

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പരിശീലനത്തിനിടെ പരുക്കേറ്റ നായകൻ ഡാനിയല്‍ ക്രെയ്ഗ് ഒരാഴ്ചയ്ക്കകം തിരിച്ചെത്തും. ബോണ്ട് 25 എന്ന് പേരിട്ടിരിക്കുന്ന ജെയിംസ് ബോണ്ട് സീരിസിലെ 25 ആം ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് താരത്തിന് പരുക്കേറ്റത്. കാലിലാണ് പരുക്ക്. പ്രശസ്തമായ പൈൻ വുഡ് സ്റ്റുഡിയോയിൽ ചിത്രം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. 2020 ഏപ്രിൽ 8 നു റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും ഇതേതുടർന്ന് ആശങ്കയിലായിരുന്നു.

ജെയിംസ് ബോണ്ട് നായകന് ഇത് ആദ്യമായല്ല പരുക്ക് പറ്റുന്നത്.ക്രെയ്ഗിന്റെ അഞ്ചാമത്തെ ബോണ്ട് ചിത്രമാണിത്. ഇതിനിടെ കാസിനോ റോയൽ, ക്വാണ്ടം ഓഫ് സോളസ്, സ്‌പെക്ടർ തുടങ്ങിയ ചിത്രങ്ങൾക്കിടയിലും ഈ സൂപ്പർ താരത്തിന് പരുക്ക് പറ്റിയിട്ടുണ്ട്. ചിത്രീകരണത്തിന്റെ തുടക്കം മുതലേ സിനിമ തിരിച്ചടികൾ നേരിടുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളായ ബാര്‍ബറ ബ്രൊക്കോളിയും മൈക്കല്‍ ജി വില്‍സണുമായുള്ള ഉരസലുകളെ തുടർന്ന് ആദ്യ സംവിധായകന്‍ ഡാനി ബോയല്‍ ചിത്രം ഉപേക്ഷിച്ചിരുന്നു. ജോജി ഫുകുനാഗയാണ് ഇപ്പോൾ സംവിധായകൻ. ഒരാഴ്ചയ്ക്കകം ഷൂട്ടിംഗ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button