Latest NewsIndia

ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യണ്‍ ഡേയ്‌സ്; ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലകിഴിവ്

ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വമ്പന്‍ വിലക്കുറവ്. മെയ്‌ 15 മുതല്‍ 19 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയ്ക്കാണ് തങ്ങൾ തുടക്കമിട്ടിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലകിഴിവാണ് നൽകുന്നത്. ഫ്‌ളാഗ്ഷിപ് സ്മാര്‍ട് ഫോണുകള്‍ക്ക് 50 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫര്‍, ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് ഇളവുകള്‍ എന്നിവയും ഉണ്ട്.

സാംസങ്, ഒപ്പോ, റിയല്‍മി, ഷവോമി, ഓണര്‍, ഗൂഗിള്‍ പിക്‌സല്‍, ഇന്‍ഫിനിക്‌സ്, പോകോ, നോക്കിയ, അസൂസ്, വിവോ, ആപ്പിള്‍ തുടങ്ങി ബ്രാന്‍ഡുകളുടെ ഹാന്‍ഡ്‌സെറ്റുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും. അവതരിപ്പിക്കുമ്പോള്‍ 74,000 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്‌സി നോട്ട് 8 (64 ജിബി സ്റ്റോറേജ്) വില്‍ക്കുന്നത് 50 ശതമാനം ഇളവില്‍ 36,990 രൂപയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button