Latest NewsFootballSports

പുതിയ പരിശീലകന് കീഴില്‍ ആദ്യ ക്യാമ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുന്‍പരിശീലകന്‍ കോണ്‍സ്റ്റന്റൈനോട് ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ ആദ്യ ക്യാമ്പിനുള്ള ടീം പ്രഖ്യാപനത്തിലൂടെ ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച് സാധ്യമാക്കിയിരിക്കുന്നത്. ഈ ടീം പ്രഖ്യാപനത്തിലൂടെ കിങ്‌സ് കപ്പിനായുള്ള 37 അംഗ സാധ്യതാ ടീമില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

ജൂണ്‍ ആദ്യ വാരം നടക്കുന്ന കിംഗ്‌സ് കപ്പിനായാണ് ഈ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യമായി ജോബി ജസ്റ്റിനെ ക്യാമ്പില്‍ എത്തിച്ചിരിക്കുന്നത്. സഹല്‍ മുമ്ബ് ഇന്ത്യന്‍ ക്യാമ്ബില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ഫൈനല്‍ സ്‌ക്വാഡില്‍ എത്തിയിരുന്നില്ല. പരിക്കേറ്റ ആഷിഖ് കുരുണിയനൊപ്പം ജെജെ, ഹാളിചരണ്‍, സര്‍തക് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൂടാതെ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവര്‍ക്ക് ഒപ്പം കോണ്‍സ്റ്റന്റൈന്‍ സ്ഥിരമായി അവഗണിച്ചിരുന്ന സൂസൈരാജ്, ബ്രണ്ടണ്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ബെഹ്‌കെ എന്നിവരൊക്കെ ടീമിലേക്ക് എത്തി. ആദ്യ പ്രഖ്യാപനത്തില്‍ തന്നെ ഇതോടെ ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ടം നേടാന്‍ സ്റ്റിമാചിനാകും. ഈ വരുന്ന ആഴ്ച തുടങ്ങുന്ന ക്യാമ്ബില്‍ സുനില്‍ ഛേത്രി, സന്ദേശ് ജിങ്കന്‍ തുടങ്ങി പ്രമുഖരെല്ലാന്‍ ഉണ്ട്.

shortlink

Post Your Comments


Back to top button