KeralaLatest News

വേമ്പനാട് കായല്‍ മാലിന്യക്കൂമ്പാരമായി; റാംസര്‍ ഉടമ്പടി പാലിക്കുന്നില്ലെന്ന് ആരോപണം

കൊച്ചി: വല്ലാര്‍പാടത്ത് നടക്കുന്നത് വേമ്പനാട് തണ്ണീര്‍ത്തട സംരക്ഷണം സംബന്ധിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലംഘനം. വേമ്പനാട് കായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല. കായലില്‍ ഇട്ട മാലിന്യം നീക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്ര പ്രാധാന്യമുള്ള 2122 തണ്ണീര്‍ത്തടങ്ങളെകുറിച്ചുള്ള റാംസര്‍ ഉടമ്പടിയില്‍ അതീവ പ്രാധാന്യത്തിലാണ് വേമ്പനാട് കായല്‍ പരാമര്‍ശിക്കുന്നത്. ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസര്‍ ഉടമ്പടിയിലെ വ്യവസ്ഥ. എന്നാല്‍ പഠനങ്ങള്‍ പ്രകാരം കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ വേമ്പനാട് കായല്‍ മൂന്നിലൊന്നായി ചുരുങ്ങിയെന്ന് തെളിയുന്നു. ഇതില്‍ പ്രധാന കാരണം കായല്‍ കയ്യേറ്റമാണ്. വല്ലാര്‍പാടത്ത് മാത്രമല്ല, പനമ്പുകാട്ടിലും രാമന്‍തുരുത്തിലും ബോള്‍ഗാട്ടിയിലും നിരവധി അനധികൃത തണ്ണീര്‍ത്തടനികത്തലുകള്‍ നടക്കുന്നുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

വേമ്പനാട്ട് തണ്ണീര്‍ത്തടസംരക്ഷണം സംബന്ധിച്ച് നിയമസഭാ സമിതി നല്‍കിയ ശുപാര്‍ശകളും ഇവിടെ അട്ടിമറിക്കുകയാണ്. കായല്‍ തീരത്ത് റവന്യൂ വകുപ്പ് അടിയന്തര റീസര്‍വേ നടത്തി നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് ഡീമാര്‍ക്കറ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശത്തില്‍ പ്രധാനപ്പെട്ടത്. ജൈവവേലി നിര്‍മ്മിക്കണമെന്ന ശുപാര്‍ശക്ക് പകരം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ജൈവവേലിയാണ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃത നടപടി വേണമെന്ന ശുപാര്‍ശയും പാഴ്‌വാക്കായി

വേമ്പനാട് കായല്‍ നികത്തല്‍ മാഫിയ പ്രവര്‍ത്തനമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറയുന്നത്. മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇതിന് പിന്നിലുണ്ട്. പക്ഷേ അവര്‍ നേരിട്ടല്ല വരികയെന്നും കോര്‍പ്പറേഷമനിലൂടെയോ കെഎംആര്‍എല്ലിലൂടെയോ അവരുടെ താത്പര്യങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button