Latest NewsCricket

ലോകകപ്പ്: ഇംഗ്ലീഷ് പിച്ചുകൾ ബാറ്റ്‌സ്മാൻന്മാരുടെ പറുദീസയാകും

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിലെല്ലാം ടീമുകൾ വൻ റൺ വേട്ടയാണ് നടത്തുന്നത്. ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും 350 നു മുകളിൽ സ്‌കോർ ചെയ്തു. വെസ്റ്റ് ഇൻഡീസും അയർലന്റുമായി നടന്ന മത്സരത്തിലും ഇരു ടീം ടോട്ടലുകളും 300 കടന്നിരുന്നു. മൂന്ന് മത്സരങ്ങളിലുമായി 2109 റൺസാണ് ആകെ പിറന്നത്. 6 സെഞ്ചുറികളും 9 അർദ്ധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. മെയ് 30 നാണു ലോകകപ്പ് ആരംഭിക്കുക. റണ്ണൊഴുകുന്ന പിച്ചുകൾ ക്രിക്കറ് ലോകത്തെ വമ്പനടിക്കാർക്കും ക്രിക്കറ്റ് പ്രേമികൾക്കും ഒരുപോലെ ആവേശമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

Tags

Post Your Comments


Back to top button
Close
Close