Election NewsLatest NewsIndiaElection 2019

പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം : പ്രതികരണവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാർത്താസമ്മേളനത്തെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്രമോദി വാർത്ത സമ്മേളനം നടത്തിയതിൽ സന്തോഷം. മോദിയുടെ ഫിലോസഫി ഹിംസയുടേതാണ് ഗാന്ധിയുടെ പോലെ അഹിംസ അല്ല. ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. ജനതീരുമാനത്തിന് മുമ്പേ അതേ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് രാഹുൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നു. മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷൻ നൽകി. മോദിക്ക് വേണ്ടിയായാണ് തെരഞ്ഞെടുപ്പ് തീയതികൾ പോലും തീരുമാനിച്ചത്. താൻ മോദിയുടെ രക്ഷിതാക്കൾക്ക് എതിരെ ഒന്നും പറയില്ല. തന്‍റെ കുടുംബത്തെ കുറിച്ച് മോദിക്ക് എന്തൊക്കെ പറയണോ പറയട്ടേ. മോദിയെ പോലെ പരിചയ സമ്പത്തുള്ളവരെ വലിച്ചെറിയുന്ന ആളല്ല താൻ എന്നും രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് മോദിയെ പുറത്താക്കാൻ കോൺഗ്രസിനൊപ്പം നിന്നുവെന്നും രാഹുല്‍ ഗാന്ധി വാർത്ത സമ്മേളനത്തിനിടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button