KeralaLatest News

കോഴിക്കോട് നിന്നും കാണാതായ ഓസ്‌ട്രേലിയന്‍ യുവതിയെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായ ഓസ്‌ട്രേലിയന്‍ യുവതിയെ കണ്ടെത്തി. കോഴിക്കോട് ബീച്ചില്‍ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന എന്ന ഓസ്‌ട്രേലിയകാരിയെയെയായിരുന്നു കാണാതായത്. തുടര്‍ന്ന് ഇവരെ കാണുന്നില്ലെന്ന് സുഹൃത്ത് ഇന്ന് രാവിലെ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെയാണ് ജിം ബെന്നിയും വെസ്‌നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിട്ടില്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് യുവതിയെ ബീച്ചില്‍ നിന്നും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button