Devotional

ഗണപതിഹോമം വീടുകളില്‍ നടത്തുമ്പോള്‍

ശുഭകാര്യങ്ങള്‍ക്ക് മുമ്പ് ‘ഗണപതിഹോമം’ നടത്തുന്ന പതിവ് ഹിന്ദുക്കളിൽ പതിവാണ്. വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം എന്നിവയ്ക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തിവരുന്നു. സാധാരണ സൂര്യോദയത്തിന് മുമ്പാണ് ഹോമം ചെയ്യുക. സൂര്യോദയത്തോടെ സമാപിക്കയും ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളിലോ, പ്രത്യേക ഉദ്ദേശ്യത്തോടെയോ മറ്റുള്ള സമയങ്ങളിലും ഗണപതിഹോമം ചെയ്യാറുണ്ട്. ഗണപതിഹോമം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ഭക്തന് പൂജാരീതികളില്‍ അറിവുണ്ടാകുന്നത് നല്ലതാണ്. പൂജകള്‍ സ്വയം ചെയ്യേണ്ടവയാണ്. അത് അറിയാത്തതുകൊണ്ടാണ് മറ്റൊരാളുടെ സഹായം തേടുന്നത്.അതുകൊണ്ട് പൂജകളില്‍ മനസ്സ് ഏകാഗ്രമാക്കി പ്രാര്‍ത്ഥനയോടെ പങ്കെടുക്കുക. ഗണപതിഹോമം നടത്താനുദ്ദേശിക്കുന്ന വീട്ടില്‍ മൂന്നു ദിവസം മുമ്പും പിമ്പുംമത്സ്യമാംസാദികള്‍ കയറ്റരുത്. ചാണകം തളിച്ച് ശുദ്ധിവരുത്തിയിരിക്കണം.

Tags

Related Articles

Post Your Comments


Back to top button
Close
Close