
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രനെതിരെ നിര്‍ണായക മൊഴി. ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്കി. പൊള്ളലേറ്റ ലേഖയേയും മകളെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് ലേഖ ചന്ദ്രനെതിരെ പറഞ്ഞത് എന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.
പോലീസ് ഇത് രേഖപ്പെടുത്തി. വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും മൂന്നു ജീവനക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.
ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി.
ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി നാലുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. അതേ സമയം ദുര്‍മന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യന്മാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments