Latest NewsSaudi ArabiaGulf

സൗദിയിൽ കാറും ഒട്ടകവും കൂട്ടിയിടിച്ച് അപകടം : സ്ത്രീ മരിച്ചു

തായിഫ്‌ : കാറും ഒട്ടകവും കൂട്ടിയിടിച്ച് യാത്രക്കാരിയായ സ്ത്രീ മരിച്ചു. പശ്ചിമ സൗദിയിലെ തായിഫിലേയ്ക്കുള്ള നഖൽ റോഡിൽ ബുധനാഴ്ച രാത്രി റോഡ്‌ മുറിച്ച് കടക്കുന്നതിനിടെ കാറും ഒട്ടകവും കൂട്ടിയിടിക്കുകയായിരുന്നു. നാലുപേർക്ക്‌ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌. റെഡ്‌ ക്രസന്റിന്റെ മൂന്ന് യൂണിറ്റ്‌ ആംബുലൻസും ആരോഗ്യ മന്ത്രാലയ പ്രതിനിധികളും സംഭവ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചതായും പ്രദേശത്തെ റെഡ്‌ ക്രസന്റ്‌ വാക്താവ്‌ ഇമാദ്‌ മൻസി അറിയിച്ചു.

ഹൈവേയിൽ ഒട്ടകങ്ങൾ അലഞ്ഞു തിരിയുകയോ റോഡ്‌ മുറിച്ച് കടക്കുകയോ ചെയ്തുണ്ടാകുന്ന അപകടങ്ങൾ തടയാൻ സൗദി അധികൃതർ മിക്കയിടങ്ങളിലും മുന്നറിയിപ്പ്‌ പലകകളും വേലികളും സ്ഥാപിച്ച്‌ സുരക്ഷ ഉറപ്പ്‌ വരുത്തിയിട്ടുണ്ട്‌. എന്നിട്ടും ഇത്തരത്തിൽ ഉണ്ടാകുന്ന അത്യാഹിതങ്ങൾക്കെതിരെ ഒട്ടക ഉടമകളിൽ നിന്ന് വൻ പിഴയും ചുമത്തുന്നുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button