UAELatest News

ചെറിയ കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്നവരെ ഇലക്ട്രോണിക് ടാഗ് ചെയ്ത് വിട്ടയയ്ക്കും

അബുദാബി: യുഎഇയിൽ ചെറിയ കുറ്റങ്ങൾക്ക് പിടിക്കപ്പെട്ട 133 പേരെ ഇലക്ട്രോണിക് ടാഗ് ചെയ്തു വിട്ടയയ്ക്കും. 2018ൽ കേസ് റജിസ്റ്റർ ചെയ്ത് അന്തിമ വിധി വന്ന കേസുകളിലുള്ളവരെയാണു പരിഗണിച്ചത്. ഇവരിൽ നിലവിൽ ജയിലിൽ ഉള്ളവരും തടവിന് വിധിക്കപ്പെട്ടവരുമായ 105 പേരും ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. കുറ്റവാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ തെറ്റു തിരുത്താനും വീണ്ടും തെറ്റിലേക്കു പോകുന്നത് തടയാനും അവസരം നൽകുകയാണെന്നു സാമൂഹിക സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സെയ്ഫ് ബിൻ സെയ്തൂൻ അൽ മുഹൈരി അറിയിച്ചു.

ഇലക്ട്രോണിക് കാൽതള ധരിച്ച കുറ്റവാളി 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. ടാഗ് ഒഴിവാക്കാനോ കൃത്രിമം കാണിക്കാനോ ശ്രമിച്ചാൽ വിവരം ഉടൻ പൊലീസിന് ലഭിക്കും.ഇവർക്ക് ജോലിക്കും പ്രാർഥനയ്ക്കുമുൾപ്പെടെ എവിടേക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ടാകും. വിദ്യാർഥികൾക്കു പഠനം തുടരാനും ചെറിയ സാമ്പത്തിക ബാധ്യത തീർക്കാനുള്ളവർക്ക് അതിനും അവസരമുണ്ടാകും.

shortlink

Post Your Comments


Back to top button