Latest NewsUAE

യുഎഇയില്‍ 15വയസുകാരന്‍ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

അബുദാബി: അബുദാബിയിൽ 15വയസുകാരന്‍ ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ചു.  വീട്ടില്‍ ഇരുവരും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോണ്‍ സിനിമകള്‍ കണ്ടിരുന്നുവെന്നും അതില്‍ കണ്ട കാര്യങ്ങള്‍ പെണ്‍കുട്ടിയില്‍ പരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിയായ 15കാരന്‍ അധികൃതരോട് പറഞ്ഞത്.

നാല് വയസുകാരിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സഹോദരിയുടെ മകനായ 15കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അച്ഛനേയും അമ്മയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പ്രസവം കഴിഞ്ഞ് അമ്മ തിരികെ വന്നതോടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയിലുണ്ടായ മാറ്റങ്ങൾ മാതാപിതാക്കളിൽ സംശയം ഉണ്ടാക്കുകയും കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നു.  പീഡനവിവരം സത്യമാണെന്ന് മനസിലാക്കിയ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.  പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ സെന്ററിലേക്ക് മാറ്റുകയും മനോരോഗ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button