Latest NewsIndia

പശുവിന്റെ കുത്തേറ്റ്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു

ന്യൂഡല്‍ഹി: പശുവിന്റെ കുത്തേറ്റ്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. രവി തക്രാല്‍(27)​ എന്ന യുവാവാണ് മരിച്ചത്.ഡല്‍ഹിയിലെ ദേവ്‌പ്രകാശ്‌ ശാസ്‌ത്രി മാര്‍ഗിലാണ്‌ സംഭവം. റോഡിന് നടുവിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന പശുവിനെ ബൈക്കിടിക്കുകയായിരുന്നു. പശു മുന്നില്‍ വന്നുപെട്ടതോടെ യുവാവ്‌ വണ്ടി നിറുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വണ്ടി ശരീരത്തില്‍ തട്ടിയതോടെ പശു യുവാവിനെ ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്ന പശു ആരുടെയങ്കിലും ഉടമസ്ഥതയിലുള്ളതാണോ എന്ന്‌ പോലീസ് അന്വേഷിച്ചു വരികയാണ്‌. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button