Latest NewsInternational

ബോംബ് സ്‌ഫോടനത്തിൽ അ​ഞ്ച് കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

കാബൂൾ : അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വീ​ണ്ടുമുണ്ടായ സ്ഫോ​ട​നത്തിൽ അ​ഞ്ച് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​ബാ ജി​ല്ല​യി​ൽ റോ​ഡി​നു സ​മീ​പം ബൈ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റി​മോ​ർ​ട്ട് നി​യ​ന്ത്രി​ത ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ വ​ക്താ​വ് ജ​ലാ​നി ഫ​ർ​ഹാ​ദ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. നേരത്തെ അ​ഫ്ഗാ​നി​ലെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ ഹെ​റാ​ത്തി​ലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 14 പേ​ര്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button