Election NewsKeralaLatest News

റീ പോളിംഗ് നാളെ ; ഇന്ന് നിശബ്ദ പ്രചാരണം

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. റീപോളിംഗിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ്.

കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ചീമേനിയിലെത്തി വോട്ടർമാരെ കാണും. മുംബൈയിലായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ പ്രചാരണത്തിന് ഇറങ്ങില്ല. എൻഡിഎ സ്ഥാനാർത്ഥിമാരും വീടുകൾ കയറി പ്രചാരണം നടത്തും.

ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായ പിലാത്തറയിൽ വൻ പോലീസ് സാന്നിധ്യമുണ്ട്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button