Latest NewsKeralaNattuvartha

കു​ടും​ബ​ത്തോ​ടൊപ്പം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ പെ​ണ്‍കു​ട്ടി മു​ങ്ങി​മ​രി​ച്ചു

കോ​ത​മം​ഗ​ലം:​ കു​ടും​ബ​ത്തോ​ടൊപ്പം ത​ട്ടേ​ക്കാ​ട് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ പെ​ണ്‍കു​ട്ടി മു​ങ്ങി​മ​രി​ച്ചു. നെ​ടു​ന്പാ​ശേ​രി സ്വ​ദേ​ശി​നിയും കാപ്പശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുമായിരുന്ന ശ്വേ​ത(17) യാ​ണ് പെരിയാറില്‍ മുങ്ങി മരിച്ചത്. തട്ടേക്കാട് കിളിക്കൂട് റിസോര്‍ട്ടിന്റെ മുന്‍വശത്തുള്ള കടവില്‍ കുടുബത്തോടൊപ്പം കുളിക്കുവാന്‍ ഇറങ്ങി. കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി. പിടിക്കുവാനായി പുറകെ  പോയപ്പോഴാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ വനപാലകരും കുട്ടമ്ബുഴ പൊലീസും സംയുക്തമായി പുഴയില്‍ ഇറങ്ങി നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പെൺകുട്ടിക്ക് നീന്തല്‍ അറിയാമായിരുന്നെങ്കിലും അടിയൊഴുക്കില്‍ പെടുകയായിരുന്നെന്നാണ് രക്ഷ പ്രവര്‍ത്തകർ പറയുന്നത്. പോലീസ് കേസെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button