Latest NewsIndia

പ്രഗ്യയുടെ ഗോഡ്‌സേ അനുകൂല നിലപാടില്‍ പ്രതികരിച്ച് കൈലാഷ് സത്യാര്‍ഥി

ചെ​റി​യ നേ​ട്ട​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ബി​ജെ​പി നേ​തൃ​ത്വം ഇ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി രാ​ജ​ധ​ര്‍​മം പാ​ലി​ക്ക​ണ​മെ​ന്നും കൈ​ലാ​ഷ്

ന്യൂ​ഡ​ല്‍​ഹി:പ്രഗ്യാ സിംഗ് ഠാക്കൂറിനെ വിമര്‍ശിച്ച് സ​മാ​ധാ​ന നൊ​ബേ​ല്‍ ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥി രംഗത്ത്. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സ​യെ പുകഴ്ക്ത്തിയുള്ള പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെയാണ് കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥിയുടെ വിമര്‍ശനം. പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. ട്വി​റ്റ​റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഗോ​ഡ്സെ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്തെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ര്‍ ഗാ​ന്ധി​യു​ടെ ആ​ത്മാ​വി​നെ​യും അ​ഹിം​സ, സ​മാ​ധാ​നം, സ​ഹി​ഷ്ണു​ത എ​ന്നി​വ​യെ​യും വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ചെ​റി​യ നേ​ട്ട​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ബി​ജെ​പി നേ​തൃ​ത്വം ഇ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി രാ​ജ​ധ​ര്‍​മം പാ​ലി​ക്ക​ണ​മെ​ന്നും കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button