CricketLatest News

ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ‘സ്റ്റാന്‍ഡ് ബൈ’ ഐ സി സി പുറത്തിറക്കി

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഔദ്യോഗിക ഗാനം ഐ സി സി പുറത്തിറക്കി. ‘സ്റ്റാന്‍ഡ് ബൈ’ എന്നാണ് ഗാനത്തിന്റെ പേര്. ഇംഗ്ലണ്ടിലെ പ്രമുഖ ബാന്‍ഡ് ആയ റൂഡിമെന്റലിന്റെ സഹകരണത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലോറിന്‍ ആണ് ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഇംഗ്ലണ്ടിലും വെയ്ല്‍സിലും ലോകകപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ആതിഥേയരായ ഇംഗ്ലണ്ടിനാണ്. ഇവര്‍ ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്തതിനാലാണ് കൂടുതല്‍ സാധ്യത പ്രതീക്ഷിക്കുന്നത്. മെയ് 30നാണ് ആദ്യ മത്സരം. ഇതില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button