Latest NewsKerala

രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി. പുതിയ പാർട്ടികൾ ചിലത് എൻ. ഡി. എയിൽ ചേരും. പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസ് മൂന്നക്കം തികയ്ക്കില്ല. ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. കേരളത്തിൽ നിന്നും ബി. ജെ. പിക്ക് എം.പിമാരുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments


Back to top button
Close
Close