Latest NewsIndia

കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

ഇത്തവണത്തെ മണ്‍സൂണ്‍ മഴ ശരാശരിയിലും താഴെ ആയിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍. ഇതിനായി കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ തീരുമാനമായത്.

88 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മുന്‍പ് മഴ പെയ്യിക്കുന്നതിനായി ഋഷ്യശൃംഗ യാഗം നടത്തണമെന്നുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം വിവാദമായിരുന്നു. ശൃംഖേരി ക്ഷേത്രത്തില്‍ യാഗം നടത്താനായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശം. കര്‍ഷകരും, പ്രതിപക്ഷവുമടക്കം അന്ന് ഈ നിര്‍ദേശത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button