Latest NewsIndia

രാജ്യത്തെ അവസാനഘട്ട തെരഞ്ഞെടുപ്പ് ഞായറാഴ്ച : 59 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും

ന്യൂഡല്‍ഹി: രാജ്യത്ത് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 59 മണ്ഡലങ്ങളിലേക്കാണ് ജനങ്ങള്‍ വിധിയെഴുത്ത് നടത്തുന്നത്. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13 വീതം മണ്ഡലങ്ങളിലും ബീഹാര്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എട്ട് വീതം മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളും ഹിമാചല്‍ പ്രദേശില്‍ നാല് മണ്ഡലങ്ങളും ഝാര്‍ഖണ്ഡില്‍ മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒപ്പം ഛണ്ഡിഗഡും നാളെ പോളിംഗ് ബൂത്തിലെത്തും.

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാറിലെ പട്‌നാസാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടവും ഏഴാംഘട്ടത്തിന്റെ പ്രത്യേകതയാണ്. മുന്‍ സ്പീക്കര്‍ മീര കുമാര്‍, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സൊറെന്‍, സിനിമാ താരം സണ്ണി ഡിയോള്‍ എന്നിവരാണ് അവസാനഘട്ടത്തിലെ മത്സരരംഗത്തെ മറ്റ് പ്രമുഖര്‍.

തമിഴ്‌നാട്ടിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പും കേരളത്തില്‍ ഏഴു ബൂത്തുകളിലെ റീ പോളിംഗും ഏഴാം ഘട്ടത്തിനൊപ്പം നടക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നാളെ മുതല്‍ എക്‌സിറ്റ് പോളുകളും വന്നു തുടങ്ങും.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാര്‍ത്താസമ്മേളനത്തോടെ പരസ്യ പ്രചരണം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണമാണ്. പ്രചാരണത്തിരക്കിന് ശേഷം കേദാര്‍നാഥിലെ രുദ്രഹുഹയില്‍ ധ്യാനത്തിലാണ് നരേന്ദ്രമോദി. നാളെ ബദരീനാഥും അദ്ദേഹം സന്ദര്‍ശിക്കും.

Tags

Post Your Comments


Back to top button
Close
Close