Latest NewsKerala

ആമിയുടെ വിവാഹത്തിന് സാക്ഷിയായത് ബിനോയ് വിശ്വം

കണ്ണൂർ : ദീർഘകാലമായി ജയിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിൻറെയും ജാമ്യത്തിലുള്ള ഷൈനയുടെയും മകൾ ആമിയുടെയും ബംഗാൾ സ്വദേശി ഓർക്കോദീപ് ൻറെയും വിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ഇന്ന് രജിസ്റ്റർ ചെയ്തു. വിവാഹത്തിന് സാക്ഷിയാകാൻ സിപിഐ കേന്ദ്ര എക്സിക്യുട്ടീവ് അംഗം ബിനോയി വിശ്വവും എത്തി. സുഹൃത്തുക്കളും സഹപ്രവർത്തകരും ഒരുക്കിയിരിക്കുന്ന റിസപ്‌ഷൻ നാളെ (ഞായറാഴ്ച) യാണ്.

ബാഗാളിലെ ദക്ഷിണ 24 പർഗാനയിലെ ശ്രീ. മദൻ ഗോപാലിന്‍റെയും ശ്രീമതി ടുൾടുളിന്‍റെയും മകനായ സഖാവ് ഓർക്കോദീപാണ് ആമിയുടെ പങ്കാളി.കൊൽക്കത്തയിൽ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് ഇപ്പോൾ ആമി.

കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ഷൈനയും രൂപേഷും കോയമ്പത്തൂർ ജയിലിൽ ആയിരുന്നപ്പോഴും അവരെപ്പോയി കാണുകയും അവർക്ക് രാഷ്ട്രീയ തടവുകാർക്ക് നൽകുന്ന പരിഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മകളുടെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് രൂപേഷ് എഴുതിയ കത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

മാവേലിക്കരയിലെ ഒരു പൊതുപരിപാടിയിൽ വച്ച് 16 ഉം 10 ഉം വയസ്സായ ആമിയെയും സഹോദരിയെയും അറസ്റ്റു ചെയ്ത് മഹിളാമന്ദിരത്തിൽ അടച്ചപ്പോഴും സഖാവ് കാനം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ജനാധിപത്യ ശക്തികളുടേയും ശക്തമായ ഇടപെടലില്ലായിരുന്നെങ്കിൽ ആമിമോളെ കോയമ്പത്തുർ കേസിലുൾപ്പെടുത്തി ഞങ്ങളോടൊപ്പം ജയിലിലടക്കുമായിരുന്നേനെ എന്ന് രൂപേഷ് ജയിലിൽനിന്നും ആമിക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് അയച്ച കത്തിലും സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button