Latest NewsGulfQatar

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ ഇപ്പഴേ ഒരുങ്ങി : ലോകകപ്പിനായി അല്‍ജനൂബ് തുറന്നു : പക്ഷേ ഇതൊന്നും കാണാന്‍ സാഹ ഈ ലോകത്തില്ല

ദോഹ : ആറ്റുനോറ്റിരിക്കുന്ന ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ ‘രണ്ടാം വാതില്‍’ തുറന്നു. 575 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം നാലായിരം കോടി രൂപ) ചെലവിട്ടു നിര്‍മിച്ച സ്റ്റേഡിയത്തില്‍ അമീര്‍ കപ്പ് ഫൈനലിസ്റ്റുകളായ അല്‍ സാദും അല്‍ ദുഹൈലും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരവങ്ങള്‍ അത്യുച്ചത്തിലായിരുന്നു . തന്റെ മനസ്സില്‍ വിരിഞ്ഞ ഈ ഉജ്വല നിര്‍മിതി കാണാന്‍ ബ്രിട്ടിഷ് ഇറാഖി ആര്‍കിടെക്റ്റായ സാഹ ഇന്ന് ജീവിച്ചിരിപ്പില്ല. 2016 ല്‍ ഹൃദയാഘാതത്തില്‍ അവര്‍ ജീവന്‍ വെടിഞ്ഞു. സാഹയ്ക്കുള്ള സ്മാരകം കൂടിയായി അല്‍ ജനൂബ് സ്റ്റേഡിയം ഇനി ഫുട്‌ബോള്‍ ലോകത്തെ വരവേല്‍ക്കും. ലോകകപ്പിനു സജ്ജമായ ആദ്യ മൈതാനം, ഖലീഫ സ്റ്റേഡിയം നേരത്തെ തുറന്നിരുന്നു.

ഇറാഖി തലസ്ഥാനമായ ബാഗ്ദാദില്‍ ജനിച്ച സാഹ ഹദീദ് വാസ്തുരംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം നേടിയ ആദ്യ വനിതയാണ്. കൃത്യമായ ഗണിതമാതൃകകളില്‍ നിര്‍മിക്കാതെ ഒഴുക്കുള്ള ഡിസൈനുകളാണ് സാഹയുടെ നിര്‍മിതികളുടെ പ്രത്യേകത. ‘ക്വീന്‍ ഓഫ് ദ് കര്‍വ്’ എന്നാണ് അതു കൊണ്ട് അവര്‍ അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button