Latest NewsIndia

ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ശ്രീനഗർ : സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രത്തെ തു​ട​ര്‍​ന്ന് ​സുര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തുന്നതിനിടെയാണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്രദേശം  ഇ​പ്പോ​ള്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വ​ല​യ​ത്തി​ലാണ്. സോ​പോ​റി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

ശ​നി​യാ​ഴ്ച രാ​വി​ലെ പു​ല്‍​വാ​മ​യി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചതിന് പിന്നാലെയാണ് സോ​പോ​റി​ലും ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തത്. ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്റെ അടിസ്ഥാനത്തിൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button