KeralaLatest News

റീ പോളിംഗ്: ഇടതു-വലതു മുന്നണികളെ കുറ്റപ്പെടുത്തി ശ്രീധരന്‍ പിള്ള

റീപോളിംഗിന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഉത്തരവാദികളാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് റീ പോളിംഗ് ഉണ്ടാകാനുള്ള കാരണം എല്‍ഡിഎഫും യുഡിഎഫും ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ കുറ്റപ്പെടുത്തല്‍.

റീപോളിംഗിന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഉത്തരവാദികളാണ്. അനാവശ്യ ഭീതി പരത്തി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താറുള്ള സിപിഎം തന്ത്രം ഇത്തവണ യുഡിഎഫും ഉപയോഗിക്കുകയാണ്്. ഇതിലെ നിരാശയാണ് പര്‍ദ്ദ വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാട് വ്യക്തമാക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം കള്ളവോട്ട് സംബന്ധിച്ച് ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ്. ബൂത്ത് പിടുത്തത്തിന് സമാനമായ നടപടികളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തിയത്. ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചതിന് ഇരു പാര്‍ട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസും പറഞ്ഞു.

കള്ളവോട്ട് തടയാനായി കുറ്റമറ്റ രീതിയിലുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തണം. അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button