KeralaLatest NewsIndia

സുജയ പാർവ്വതിക്ക് ‘പ്രതീക്ഷ’ പുരസ്കാരം: ഗോവ ഗവർണർ സമ്മാനിക്കും

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്‍റെ 2023 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തന വിഭാ​ഗത്തിൽ റിപ്പോർട്ടർ ടിവി കോ ഓർഡിനേറ്റിം​ഗ് എഡിറ്റർ എസ് സുജയ പാർവ്വതി പുരസ്കാരത്തിനർഹയായി. ഓഗസ്റ്റ് 26 ന് വസായ് റോഡ് വെസ്റ്റിലെ ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാമണ്ഡപത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ വച്ച് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് വർഷം തോറും നല്കി വരുന്നതാണ് പ്രതീക്ഷ പുരസ്കാരം. പ്രതീക്ഷ ഭാരതീയ പ്രവാസി വിശിഷ്ട സേവാ പുരസ്കാരത്തിന് പ്രവാസി വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ സജി ചെറിയാൻ അർഹനായി.

പ്രതീക്ഷ കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ തോമസ് കോയാട്ട് അർഹനായി. ഐശ്വര്യ നമ്പ്യാർ ( നൃത്തകല ) , ആനന്ദജ്യോതി (സാമൂഹ്യസേവനം), അമരദാസൻ നായർ (ആയുർവേദ ചികിത്സ), അജിത അനീഷ് (സാമൂഹ്യ സേവനം) എന്നിവരാണ് മറ്റ് പ്രതീക്ഷ പുരസ്കാര ജേതാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button