Latest NewsKeralaIndia

വട്ടപ്പാറയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ, നിർണായകമായത് മകന്റെ മൊഴി

തിരുവനന്തപുരം: വട്ടപ്പാറ സ്വദേശി വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ മനോജ് പിടിയില്‍. ഓട്ടോ ഡ്രൈവറാണ് മനോജ്. ഇയാള്‍ വിനോദിനെ കുത്തുന്നത് കണ്ടുവെന്ന വിനോദിന്റെ കുട്ടിയുടെ മൊഴിയാണ് നിർണ്ണായകമായത്. ഒരാള്‍ അച്ഛനെ മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടുവെന്നാണ് കുട്ടിയുടെ മൊഴി.

വിനോദിന്റെ ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെയാണ് വിനോദിന്റെ ആറ് വയസുള്ള മകന്‍ രഹസ്യമൊഴി നല്‍കിയത്.ഇതേതുടര്‍ന്ന് വിനോദിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയ്ക്ക് മനോജുമായുള്ള ബന്ധത്തെച്ചൊല്ലി കഴിഞ്ഞ ഞായറാഴ്ച വഴക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button