Latest NewsCricket

ഈ ലോകകപ്പിൽ നിർണ്ണായകമാവുക ഓൾ റൗണ്ടർമാർ; പ്രവചനം മുൻ ലോകകപ്പ് ജേതാവിന്റേത്

ലോകകപ്പ് അടുത്തിരിക്കെ പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ വിൻഡീസ് ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ക്ളൈവ് ലോയ്‌ഡ്. ഈ ലോകകപ്പ് ഓൾ റൗണ്ടർമാരുടേതാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.എല്ലാ ടീമുകളും ഓൾ റൗണ്ടർമാരാൽ സമ്പന്നമാണെന്നും അത് കൊണ്ട് അവർക്കാകും ഇത്തവണത്തെ മത്സരങ്ങളിൽ നിർണ്ണായക സ്വാധീനമാകാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

ഈ മുൻ താരത്തിന്റെ പ്രവചനത്തിൽ കഴമ്പുണ്ടെന്നാണ് ഓരോ ടീമിന്റെയും താര  നിര പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഇന്ത്യ പോലും ഇത്തവണ 3  ഓൾ റൗണ്ടർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹർദിക് പാണ്ട്യ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ജേസൺ  ഹോൾഡർ, ബെൻ സ്റ്റോക്‌സ്, ഷാകിബ് അൽ ഹസൻ, ആന്ദ്രേ റസ്സൽ എന്നിവരാണ് ഓൾ റൗണ്ടർമാരിലെ പ്രമുഖർ. അതെസമയം കപ്പ് നേടാൻ സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button