Latest NewsKeralaIndia

‘പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി, രാഹുലിനൊപ്പം വേദിയിലിരുന്നപ്പോഴും സുരേന്ദ്രന് പോൾ ചെയ്തു ‘ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്

വോട്ടെടുപ്പില്‍ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടതെന്നും ഷംസുദ്ദീന്‍ ആരോപിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന വെളിപ്പെടുത്തലുമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീന്‍ രംഗത്ത്. ശബരിമല വിഷയത്തില്‍ ഹിന്ദു വികാരം ബിജെപിക്ക് അനുകൂലമായപ്പോള്‍ അത് തടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കൊപ്പം ഒരേ വേദിയിലിരുന്നവര്‍ പോലും ഓണ്‍ലൈന്‍  വോട്ടെടുപ്പില്‍ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടതെന്നും ഷംസുദ്ദീന്‍ ആരോപിച്ചു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമേ തുടക്കത്തില്‍ തന്നെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ ഡിസിസി സ്വീകരിച്ച നിലപാടും സംഘടനക്ക് തിരിച്ചടിയായെന്ന് ഷംസുദ്ദീന്‍ വെളിപ്പെടുത്തി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടു കാരണം കോണ്‍ഗ്രസിന്റെ കോട്ടകള്‍ വരെ ഒഴുകി പോയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button