Latest NewsUAEGulf

ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്

ദുബായ് : ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. ഹോട്ടലുകള്‍, കഫ്തീരിയകള്‍ ഉള്‍പ്പടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കാന്‍ നടപടി വരുന്നു. ഇവിടങ്ങളില്‍ വിതരണം ചെയ്യുന്ന വിഭവങ്ങളില്‍ അടങ്ങിയ കലോറിയുടെ തോത് കൂടി മെനുവില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാപന അധികൃതര്‍ക്ക് ദുബായ് നഗരസഭ നിര്‍ദേശം നല്‍കി.

ആളുകള്‍ക്ക് വിളമ്പുന്ന വിഭവങ്ങളില്‍ എത്രമാത്രം പോഷകാഹാരം ഉള്‍പ്പെടുന്നുണ്ടെന്ന് വ്യക്തമാക്കണം. ഇതു സംബന്ധിച്ച ബോധവത്കരണം ഉപഭോക്താക്കളില്‍ രൂപപ്പെടുത്താനും നഗരസഭ പദ്ധതി ആവിഷ്‌കരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ചേരുവകള്‍ ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്നില്ല എന്ന കാര്യം നിരീക്ഷിക്കാനും നഗരസഭ പ്രത്യേകം താല്‍പര്യമെടുക്കുന്നുണ്ട്. അഞ്ചിലധികം ബ്രാഞ്ചുകളുള്ള റസ്‌റ്റോറന്റുകള്‍, കഫ്തീരിയകള്‍, കഫെകള്‍ എന്നിവ നവംബറോടെ മെനുവില്‍ കിലായുടെ അളവ് രേഖപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button