CricketLatest NewsSports

ഏകദിന ലോകകപ്പില്‍ ഈ രണ്ടു താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ടീമിനെ കരുത്തരാക്കും : ഡാനി മോറിസണ്‍

വെല്ലിങ്ടൺ : 2019 ക്രിക്കറ്റ് ഏകദിന ലോകകപ്പില്‍ ക്യാപ്ടന്‍ വിരാട് വിരാട് കോഹ്‌ലിയുടെയും-ധോണിയുടെയും സാന്നിധ്യം ഇന്ത്യൻ ടീമിനെ കരുത്തരാക്കുമെന്നു മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്ററും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ഡാനി മോറിസണ്‍. ലോകകപ്പ് പോരാട്ടങ്ങളിലെ ധോണിയുടെ സാന്നിധ്യം കോഹ്‌ലിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. മത്സരത്തിലെ ദുര്‍ഘട ഘട്ടത്തില്‍ ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യും. കോഹ്‌ലി-ധോണി കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ കരുത്തരാക്കുമെന്നും ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തരായ ടീമായിരിക്കും ഇന്ത്യയുടേതെന്നും മോറിസണ്‍ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close