Latest NewsKuwaitGulf

കുവൈറ്റില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം

കുവൈറ്റ് : കുവൈറ്റില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം. കുവൈറ്റിലെ ജലീബിലാണ് താമസ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. ആരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. തീപിടുത്തം നിയന്ത്രണ വിധേയമാക്കി.

അബ്ബാസിയ സ്പെന്‍സേഴ്സ് ബേക്കറിക്ക് എതിര്‍വശമുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് വൈകീട്ട് നാലരയോടെ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ആളപായമില്ല എന്നാണ് അഗ്നിശമനസേന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. കുവൈറ്റില്‍ ചൂട് ഉയരുന്നതിനാല്‍ ജനങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കണമെന്ന് അഗ്നശമനസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button