Latest NewsIndia

രാ​ജ്യം ആര് ഭ​രി​ക്കും ;അ​വ​സാ​ന​വ​ട്ട​ക്കാ​രും ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യം ആര് ഭ​രി​ക്കുമെന്നറിയാനായി അ​വ​സാ​ന​വ​ട്ട​ക്കാ​രും ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എത്തി. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തു​മാ​യി 59 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 13, പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 9, പ​ഞ്ചാ​ബി​ല്‍13, മ​ധ്യ​പ്ര​ദേ​ശി​ല്‍ 8, ജാ​ര്‍​ഖ​ണ്ഡി​ല്‍ 3, ഹി​മാ​ച​ലി​ല്‍ 4, ച​ണ്ഡീ​ഗ​ഡി​ല്‍1 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.

പ​ത്തു കോ​ടി​യ​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും. 912 സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍. 2014ല്‍ ​ഈ 59 സീ​റ്റു​ക​ളി​ല്‍ 40 സീ​റ്റി​ലും എ​ന്‍​ഡി​എ​യാ​ണ് വി​ജ​യി​ച്ച​ത്. 32 സീ​റ്റി​ല്‍ ബി ​ജെ​പി ജ​യി​ച്ച​പ്പോ​ള്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ എ​ട്ട് സീ​റ്റു​ക​ള്‍ നേ​ടി. കോ​ണ്‍​ഗ്ര​സ് മൂ​ന്ന് സീ​റ്റി​ലും ജ​യി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഒമ്പത്, ആം​ആ​ദ്മി പാ​ര്‍​ട്ടി നാ​ല് സീ ​റ്റു​ക​ളി​ലും ജെ​എം​എം ര​ണ്ട് സീ​റ്റു​ക​ളി​ലും ജെ​ഡി-​യു ഒ​രു സീ​റ്റി​ലു​മാ​ണ് അ​ന്നു വി​ജ​യി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കു​ന്നത്. ബി​ഹാ​റി​ലെ പാ​റ്റ്ന സാ​ഹി​ബി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര ​സാ​ദും ബി​ജെ​പി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന സി​റ്റിം​ഗ് എം​പി ശ​ത്രു​ഘ്ന​ന്‍​സി​ന്‍​ഹ​യും ഏ​റ്റു​മു​ട്ടു​ന്നു. കേ​ന്ദ്ര​മ​ന്ത്രി രാം​കൃ​പാ​ല്‍ യാ​ദ​വ്, മു​ന്‍ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ മീ​രാ​കു​മാ​ര്‍, ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ള്‍ മി​സാ ഭാ​ര​തി എ​ന്നി​വ​രും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button