Latest NewsIndia

രുദ്രാ ഗുഹയിലെ ധ്യാനം പൂര്‍ത്തിയാക്കി; മോദി ഇനി ബദരീനാഥിലേക്ക്

കേദാര്‍നാഥ്: കേദാര്‍നാഥിലെ ഏകാന്തധ്യാനം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി പൂര്‍ത്തിയാക്കി ബദരീനാഥിലേക്ക്. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയായിരുന്നു മോദിയുടെ ഏകാന്ത ധ്യാനം. ധ്യാനം അവസാനിപ്പിച്ച മോദി കേദാര്‍നാഥ് ക്ഷേത്രത്തിലേക്കാണ് ഇനി പോകുന്നത്. ഇവിടെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബദരിനാഥിലേക്ക് യാത്ര തിരിക്കും.

നേരത്തെ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്.

ഉത്തരാഖണ്ഡിലെ തീര്‍ത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി കേദാര്‍ നാഥിലെത്തിയിരിക്കുന്നത്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തിയത്. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു വെട്ടുകല്ലുകള്‍ കൊണ്ടുള്ള ഈ ഗുഹയുടെ നിര്‍മ്മാണം.5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്. രുദ്ര ഗുഹയിലെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്. 3000 രുപയായിരുന്നു ചെലവ്. ഇപ്പോള്‍ ഈ തുക കുറച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button