IndiaLatest News

താനൊരു സ്വവര്‍ഗാനുരാഗിയാണ് ; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കായിക താരം

ഭുവനേശ്വര്‍ : താന്‍ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ താരം ദ്യുതി ചന്ദ്. തന്റെ നാടായ ഒഡീഷയില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പമാണ് ജീവിക്കുന്നതെന്ന് ദ്യുതി വെളിപ്പെടുത്തി. സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന് കായിക താരമാണ് ദ്യുതി ചന്ദ്. എന്നാല്‍ ആരാണ് തന്റെ പങ്കാളിയെന്ന് വെളിപ്പെടുത്താന്‍ ദ്യുതി ചന്ദ് തയ്യാറായില്ല. എല്ലാവരുടെയും അനാവശ്യമായ ശ്രദ്ധ അവരിലേക്ക് തിരിയാതിരിക്കാനാണ് പേര് വെളിപ്പെടുത്താത്തതെന്ന് താരം വ്യക്തമാക്കി.

duteee chand 2

തന്റെ പ്രണയം താന്‍ സ്വയം തെരഞ്ഞെടുത്തതാണ്. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ടെന്ന് കരുതുന്ന ആളാണ് താനെന്നും ദ്യുതി പറഞ്ഞു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയാണ് ഇത് തുറന്ന് പറയാന്‍ തനിക്ക് ധൈര്യം തന്നതെന്നും ദ്യുതി ചന്ദ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ബന്ധം തുടരുന്നു എന്നും താരം വ്യക്തമാക്കുന്നു. ഭാവിയില്‍ തങ്ങള്‍ ഒരുമിച്ചൊരു കുടുംബം തുടങ്ങുമെന്നും താരം വ്യക്താമാക്കി. 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ്, ഇന്ത്യക്കായി നിരവധി രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close