Latest NewsIndia

എയര്‍ഇന്ത്യ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ന്യൂയോര്‍ക്കിലേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിയ്്ക്കുന്നു. 2018 ഡിസംബറില്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച മുംബൈ- ന്യുയോര്‍ക്ക് എയര്‍ ഇന്ത്യ സര്‍വീസാണ് അവസാനിപ്പിക്കുന്നത്. യാത്രക്കാരുടെ കുറവാണ് നഷ്ടത്തിലായ സര്‍വീസ് നിര്‍ത്താന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തിലേക്കുള്ള സര്‍വീസാണ് അവസാനിപ്പിക്കുന്നത്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് നടത്തിവന്നിരുന്നത്. ഫെബ്രുവരിയില്‍ പാകിസ്താന്‍ വ്യോമപാത അടച്ചതോടെ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജൂണില്‍ സര്‍വീസ് പുനരാരംഭിക്കാനിരിക്കേയാണ് നിര്‍ത്തലാക്കാന്‍ തീരുമാനം. എന്നാല്‍ നെവാകിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button