KeralaLatest News

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് എതിരെയുള്ള രേഖ യഥാര്‍ത്ഥം തന്നെ : കുറ്റം സമ്മതിയ്ക്കാന്‍ എല്ലാവരുംകൂടി ആദിത്യയെ പ്രതിയാക്കി : ആരോപണം ഉന്നയിച്ച് സഭയിലെ ഒരു വിഭാഗം രംഗത്ത്

കൊച്ചി : അങ്കമാലി-കൊച്ചി ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ സഭയിലെ ഒരുവിഭാഗം രംഗത്ത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത. രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഭൂമി ഇടപാട് കേസില്‍ പ്രതിസ്ഥാനത്തുള്ളവരാണ് കേസിനു പിന്നില്‍ ഗൂഢാലോചന നടത്തിയിരിക്കുന്നത്. കേസില്‍ സഭയ്ക്കകത്തും പുറത്തുമുള്ള ചില ശക്തികള്‍ ഇടപെട്ടിട്ടുണ്ട്. അത് പുറത്തുവരാന്‍ സി.ബി.ഐയോ ജുഡീഷ്യല്‍ കമ്മീഷനോ കേസ് അന്വേഷിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

കുറ്റം സമ്മതിയ്ക്കാന്‍ എല്ലാവരുംകൂടി ആദിത്യയെ പ്രതിയാക്കിയതാണെന്നും ഇവര്‍ പറയുന്നു. ഭൂമി ഇടപാടില്‍ നടന്ന കുംഭകോണത്തെ കുറിച്ച് കൃത്യമായ രേഖകള്‍ ഉണ്ട്. ഇന്‍കം ടാക്സും അതും ശരിവച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button