Latest NewsIndia

കേന്ദ്രത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കിയാൽ അതിനു പൂർണ്ണ പിന്തുണ നൽകുമെന്ന് ബിജു ജനതാദൾ

എൻഡിഎയ്ക്ക് പൂർണ്ണ പിന്തുണ നൽകി ബിജു ജനതാദൾ. ബിജു ജനതാദൾ വക്താവ് അമർ പട്നായിക് ആണ് ഈ വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒഡിഷയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഒഡിഷയിലെ ഫോനി ദുരന്തത്തിൽ കേന്ദ്രം നടത്തിയ പ്രവർത്തനങ്ങളെയും സഹായത്തെയും അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പരസ്യമായി എൻഡിഎ സർക്കാരിന് പിന്തുണ നൽകിക്കൊണ്ട് രംഗത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button