Latest NewsIndia

ഈ സംസ്ഥാനം ജയിലുകള്‍ അടച്ചുപൂട്ടുന്നു : കാരണമിങ്ങനെ

ഹെെദരാബാദ്: ജയിലുകള്‍ തെലങ്കാന അടച്ചുപൂട്ടുന്നു. തടവുപുള്ളികളുടെ എണ്ണത്തില്‍ വലിയതോതിൽ കുറവ് വന്നതാണ് ഈ നീക്കത്തിന് കാരണം. 7000ത്തില്‍ നിന്ന് 5000 ആയാണ് തടവുകാരുടെ എണ്ണം കുറഞ്ഞത്. അതിനാൽ 49 ജയിലുകളില്‍ 17 എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂട്ടിയതായും ഇപ്പോള്‍ അടച്ച ജയിലുകള്‍ യാചകര്‍, അഗതികള്‍ തുടങ്ങിയവരെ താമസിപ്പിക്കാനായി മാറ്റിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ നിരവധി പദ്ധതികളും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായുള്ള പദ്ധതികളും ജയില്‍ വകുപ്പ് നടപ്പാക്കുന്നതിലൂടെയാണ് കുറ്റവാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഹെെദരാബാദില്‍ ജയില്‍ മോചിതരായവരെയും തടവില്‍ കഴിയുന്നവരെയും ഉപയോഗിച്ച് പെട്രോള്‍ പമ്പുകള്‍ നടത്തുന്ന പദ്ധതിയും വിജയകരമായി പരീക്ഷിച്ചു. 18 പമ്പുകളാണ് ഇപ്പോള്‍ ഇപ്രകാരം പ്രവർത്തിക്കുന്നത്. അത് 100 ആക്കി ഉയര്‍ത്തുകയാണ് ഇനി ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button