Latest NewsIndia

ദൈവത്തിന് പോലും വേര്‍പിരിക്കാന്‍ പറ്റില്ല ; സ്വതന്ത്രരായ് വോട്ട് ചെയ്ത സന്തോഷത്തില്‍ സാബായും ഫറായും

പട്‌ന (ബിഹാര്‍): കഴിഞ്ഞ തവണ ഒറ്റ വോട്ട് രേഖപ്പെടുത്തിയ സാബാ, ഫറാ സഹോദരിമാര്‍ ഇത്തവണ സ്വതന്ത്രരായി രണ്ട് വോട്ടുകള്‍ രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ്. ശത്രുഘ്‌നന്‍ സിന്‍ഹയും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ഇഞ്ചോടിഞ്ച് പോരടിക്കുന്ന പട്‌ന സാഹിബ് മണ്ഡലത്തിലെ ബൂത്തിലാണ് ജന്മനാ തലകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട നിലയിലുളള സയാമീസ് ഇരട്ടകളായ സാബാ ഷക്കീലും ഫറാ ഷക്കീലും ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പട്‌നയിലെ സമന്‍പുര സ്വദേശിനികളായ ഇവര്‍ 2015ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇരുവര്‍ക്കുമായി ഒരു വോട്ടര്‍ ഐഡിയും ഒരു വോട്ടുമാണ് അന്ന് അനുവദിച്ചത്. ഒരാള്‍ ചെയ്യുന്ന വോട്ട് മറ്റെയാള്‍ക്ക് കാണാന്‍ സാധിക്കുമെന്നതായിരുന്നു കാരണം.

saba and fara 1

എന്നാല്‍ ഇത്തവണ ഇരുവരും സ്വതന്ത്രരായതിന്റെ സന്തോഷത്തിലാണ്. ഇരുവരെയും ശസ്ത്രക്രിയ വഴി വേര്‍തിരിക്കാന്‍ മുന്‍പ് എയിംസിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച ഇവര്‍ക്ക് മാസം 20,000 രൂപ ധനസഹായം ബിഹാര്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് പട്‌നയില്‍ മൊബൈല്‍ ഭക്ഷണശാല നടത്തുകയാണ്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകരാണ് ജന്മനാ തലകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട നിലയിലുളള സയാമീസ് ഇരട്ടകളായ സാബായും ഫറായും. ഇവരെ സല്‍മാന്‍ നേരിട്ടു മുംബൈയിലേക്കു ക്ഷണിച്ചിരുന്നു. ഇവിടെവച്ച് താരത്തിനു രാഖി കെട്ടുകയും ചെയ്തു. ഇതോടു കൂടി ഇരുവരും ‘രാഖി സഹോദരിമാര്‍’ എന്നാണ് അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button