Latest NewsKerala

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ തുടക്കം മുതൽ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ തുടക്കം മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും അറിയിപ്പുണ്ട്.

മുൻവർഷങ്ങളേക്കാൾ ഈ വർഷമാണ് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത്.രാജ്യത്താകമാനം ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍ 22 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനല്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്.

ജലലഭ്യത കുറഞ്ഞതുകൊണ്ട് ദുരുപയോഗം ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഈ വര്‍ഷം മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്.ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചത് കാർഷിക മേഖലയെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button