Latest NewsInternational

പിടിയിലായ കുടിയേറ്റക്കാരിയുടെ കുട്ടി മരിച്ചു

വാഷിങ്ടൻ : അമേരിക്കയിൽ പിടിയിലായ കുടിയേറ്റക്കാരിയുടെ രണ്ടര വയസുള്ള കുട്ടി മരിച്ചു.  ഗ്വാട്ടിമാലയിൽ നിന്ന് യുഎസിലേക്കു കുടിയേറാനുള്ള ദുരിതയാത്രയ്ക്കിടെ പനി പിടിച്ചു ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. യുഎസ്– മെക്സിക്കോ അതിർത്തിയിൽ പൊലീസിന്റെ പിടിയിലായ അമ്മയെയും കുഞ്ഞിനെയും ചികിത്സയ്ക്കായി വിട്ടയച്ചിരുന്നു.

അടുത്തകാലത്ത് കുടിയേറ്റക്കാരായ 3 കുട്ടികൾ മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ ഒപ്പം കൂട്ടിയാൽ കൂടുതൽ പരിഗണന ലഭിക്കുമെന്നു പറഞ്ഞ് മനുഷ്യക്കടത്ത് ഏജന്റുമാർ കുടിയേറ്റക്കാരെ പ്രോൽസാഹിപ്പിക്കുന്നതാണു ദുരന്തത്തിൽ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button