Latest NewsLife StyleHealth & Fitness

നിങ്ങള്‍ പ്രമേഹ രോഗിയാണോ? എങ്കില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതല്‍

പ്രമേഹ രോഗികള്‍ക്ക് കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത ഏറെയാണെന്ന് പഠനം. കരള്‍ രോഗം വരാനും കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍ വരാനുമുളള സാധ്യത പ്രമേഹരോഗികളില്‍ കൂടുതലാണെന്ന് യൂറോപ്പില്‍ നടത്തിയ ഒരു പഠനം പറയുന്നു. യൂറോപ്പിലെ 18 മില്ല്യണ്‍ പ്രമേഹ രോഗികളില്‍ പല തരത്തിലുള്ള കരള്‍ രോഗങ്ങള്‍ ബാധിച്ചെന്നും പഠനം സൂചിപ്പിക്കുന്നു. യൂറോപ്പ്യന്‍ യൂണിയന്‍സ് ഇനോവേറ്റീവ് മെഡിസിന്‍സാണ് പഠനം നടത്തിയത്. ഡോക്ടര്‍ വില്ല്യം അലസാവിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

നോണ്‍ ആള്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) ആണ് സാധാരണയായി പ്രമേഹരോഗികളെ ബാധിക്കുന്നത്. ഇത് ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു. പ്രമേഹ രോഗമുളളവരില്‍ കണ്ണ്, വൃക്ക, ഹൃദയം എന്നിവയുടെ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും കരളിന്റെ പരിശോധനകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഗവേഷകനും ഡോക്ടറുമായ നവീത് സാറ്റര്‍ പറയുന്നു. അതിനാല്‍ തന്നെ പ്രമേഹരോഗികള്‍ക്ക് ബാധിക്കുന്ന കരള്‍ സംബന്ധമായ രോഗങ്ങള്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോകാം.

136,000 പ്രമേഹരോഗികളില്‍ NAFLD രോഗം കണ്ടെത്തിയെന്നും ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ തീര്‍ച്ചയായും കരളിന്റെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും വേണ്ടത്ര പരിശോധനകള്‍ നടത്തണമെന്നും ഡോ. വില്ല്യം അലസാവി പറയുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close