KeralaLatest News

സംസ്ഥാനത്ത് ഡ്രൈഡേ ഏത് ദിവസമാണെന്ന് വ്യക്തമാക്കി എക്‌സൈസ് വകുപ്പ് : മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഡ്രൈഡേ ഏത് ദിവസമാണെന്ന് വ്യക്തമാക്കി എക്സൈസ് വകുപ്പ് . മെയ് 23നാണ് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എക്സൈസ് അറിയിച്ചു. . വോട്ടെണ്ണല്‍ പ്രമാണിച്ച് ഇന്ന് (21) മുതല്‍ മെയ് 23ന് ആറ് വരെ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസും ബിവറേജസ് കോര്‍പ്പറേഷനും അറിയിച്ചു. മെയ് 23ന് മാത്രമായിരിക്കും ഡ്രൈഡേ.

വോട്ടെണ്ണല്‍ ദിനത്തില്‍ മാത്രമേ ഡ്രൈഡേ ഉണ്ടാകൂ എന്ന് മെയ് 23ന് തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ മെയ് 21 മുതല്‍ അവധിയായിരിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം വിശ്വസിച്ചവര്‍ വ്യാപകമായി എത്തി തുടങ്ങിയതോടെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംശയനിവാരണത്തിനായി എക്സൈസ് കമ്മീഷണറുടെ ഓഫീസിലേക്കും കോളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് ഔദ്യോഗിക വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button