KeralaNattuvarthaLatest News

പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു : മിമിക്രി കലാകാരനു ദാരുണമരണം

കോഴിക്കോട്: പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മിമിക്രി കലാകാരനു ദാരുണമരണം. കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്ന റഫീഖ് മാത്തോട്ടം (46 )ആണ് മരിച്ചത്.  ഇന്നലെ രാത്രി തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ പരിപാപടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റഫീഖിനെ വിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ : ഫഹ് മിത. മക്കൾ: ഇനായത്ത്, തമീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button