Education & Career

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്ക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് കുക്ക്/ ആയ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള വാക്ക്-ഇന്‍- ഇന്റര്‍വ്യൂ 22 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഐ ടി ഡി പി ഓഫീസില്‍ നടത്തും. 25 നും 45 നും ഇടയില്‍ പ്രായമുളളവരും പാചക ജോലിയില്‍ പ്രവൃത്തി പരിചയമുള്ളവരും കുട്ടികളെ പരിചരിക്കാന്‍ താല്‍പര്യമുള്ളവരുമായ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2700357.

shortlink

Related Articles

Post Your Comments

Related Articles


Back to top button