Jobs & VacanciesLatest NewsEducationCareerEducation & Career

ഹൗസ് മദര്‍, മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

17ന് രാവിലെ 11ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലാണ് ഇന്റര്‍വ്യൂ

തൃശ്ശൂര്‍: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഹൗസ് മദര്‍, മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ. 17ന് രാവിലെ 11ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്.

Read Also : ബൈക്കില്‍ നിന്ന് വീണ യുവാക്കളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു: പിന്നാലെയെത്തിയ കാര്‍ ദേഹത്ത് കയറിയിറങ്ങി, ദാരുണാന്ത്യം

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമാണ് ഹാജരാകേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാവുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666. ഇ-മെയില്‍: [email protected], വെബ്സൈറ്റ്: www.keralasamakhya.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button