Latest NewsIndia

ഇത് മനക്കരുത്ത്; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ ഡെലിവറി ബോയ്

തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് വീട്ടില്‍ പാചകം ചെയ്യാന്‍ മാത്രമല്ല ഹോട്ടലില്‍ പോയി കഴിക്കാന്‍ വരെ സമയമില്ലാത്തവരായി മാറിയിരിക്കുകയാണ് നമ്മള്‍. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ആപ്പ് വഴി ഓണ്‍ലൈനായി ഭക്ഷം മുന്നില്‍ വരുത്തിച്ചു കഴിക്കുന്നതാണ് കൂടുതല്‍ സൗകര്യം. അത്തരത്തില്‍ സ്വിഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുമായി ഡെലിവറി എക്‌സിക്യുട്ടീവുകള്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത് ഇന്ന് അസാധാരണമായ കാഴിചയല്ല. എന്നാല്‍ വളരെ വ്യത്യസ്തനായ ഒരു ഡെലിവറി എക്‌സിക്യുട്ടീവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

കൈ കൊണ്ട് നിയന്ത്രിക്കുന്ന മുച്ചക്ര വാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിച്ചത്. സൊമാറ്റോ കമ്പനിയില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന രാമു എന്ന വ്യക്തിയാണ് നിശ്ചയദാര്‍ഡ്യത്തിന്റെ അടയാളമായി മാറിയിരിക്കുന്നത്.ഹണി ഗോയല്‍ എന്ന വ്യക്തിയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റു ചെയ്തത്. രാജസ്ഥാനിലെ ബേവര്‍ സ്വദേശിയാണ് രാമു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കണമെന്ന അഭിപ്രായമുയര്‍ന്നിരിക്കുകയാണ്.

https://twitter.com/tfortitto/status/1129359381319962624

ഗുണനിലവാരം കുറഞ്ഞ ആഹാരത്തിനും ഡെലിവറി ജോലിക്കാരുടെ മോശം പെരുമാറ്റത്തിന്റെയും പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് സൊമാറ്റോക്കെതിരെ അടുത്ത കാലത്ത് ഉയര്‍ന്നിരുന്നത്. തങ്ങളുടെ ഡെലിവറി ജോലിക്കാരില്‍ വളരെയധികം അഭിമാനം കൊള്ളുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് മറുപടിയായി സൊമാറ്റൊ കുറിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button