Latest NewsKeralaNews

കൊല്ലത്ത് വികലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വികലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പറവൂരിൽ ആണ് സംഭവം. പൂതക്കുളം മാവിള സ്വദേശി പരട്ടവിള വീട്ടില്‍ സുകുമാരന്റെ മകന്‍ സുധീഷ് ആണ് പിടിയിലായത്. വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ നിരവധി പ്രാവശ്യം ഇയാള്‍ വീട്ടമ്മയുടെ വീട്ടിലെത്തിയതായി പൊലീസ് പറയുന്നു. വീട്ടമ്മ വിവരം നിര്‍ഭയ പദ്ധതിയിലുള്ളവരോടു പറയുകയും തുടര്‍ന്ന് പരവൂര്‍ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി പൊലീസ് ഇയാളെ പിടികൂടുന്നത്.

ALSO READ: ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button